ചേരമർ കേരളത്തിന്‍റെ സ്വന്തം
ദക്ഷിണേന്ത്യയില്‍ കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ അടിസ്ഥാന വർഗ്ഗത്തിൽ പെട്ട ഒരു പ്രധാന സമുദായമാണ് ചേരമർ. കേരളത്തിൽ അടുത്ത കാലം വരെ ഭരണം നടത്തിയിരുന്നവർ ആണ് ദ്രാവിഡരായ ചേരമര്‍. സംഘ കാലചരിത്രം പരിശോധിക്കുമ്പോൾ, സമത്വ സുന്ദരമായ ഒരു കാലഘട്ടം ചേര രാജാക്കന്മാർ ഭരിച്ചിരുന്ന കാലം ആയിരുന്നു എന്ന് മനസിലാക്കാം. എല്ലാവരും സഹോദരങ്ങൾ എന്ന പോലെ വാണിരുന്ന കാലം. ചേര ഭരണത്തിൻ കീഴിൽ അയിത്തമോ അനാചാരമോ ഉച്ച നീചത്വമോ ഒന്നും ഇല്ലായിരുന്നു. ചേര രാജാക്കന്മാർ ധർമിഷ്ടരും, സൽസ്വഭാവികളും സ്വന്തം പ്രജകളെ സ്നേഹിച്ചിരുന്നവരും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രയത്‌നിച്ചിരുന്നവരും ആയിരുന്നു. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു അത്.
പുകള്‍പെറ്റ ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേരരാജാക്കൻമാരുടെ പിൻതലമുറക്കാരാണു ചേരമർ. ബ്രിട്ടീഷ് മലബാറിൽ കലക്ടറും തിരുവിതാംകൂർ, കൊച്ചി, എന്നീ രാജ്യങ്ങളിൽ റസിഡന്റുമായിരുന്ന ഡബ്ലിയു ലോഗൻ ആദിമ ജനതയുടെ നാമം ചേരമർ എന്നാണെന്നു മലബാർ ഡിസ്ട്രിക്ട് മാനുവൽ 578 ആം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നും കേരളീയർ ഓണം ആഘോഷിക്കുന്നതിലൂടെ ചേര മഹാ രാജ്യത്തിന്‍റെ മഹിമയെ ഓർക്കുന്നു.
Read more